കുവൈറ്റുകാരെ ഇതിലേ….. താമസ നിയമലംഘകർക്ക് ഒരു ആശ്വാസ വാര്‍ത്ത

കുവൈറ്റിൽ താമസ നിയമലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാൻ വീണ്ടും അവസരം ലഭിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദ്ദേശം താമസകാര്യ കടിയേറ്റ വകുപ്പ് സർക്കാരിന് മുൻപിൽ സമർപ്പിച്ചതായി ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

നിലവിൽ രാജ്യത്ത് ഒന്നര ലക്ഷത്തോളം അനധികൃത  താമസക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻപ് പല തവണകളായി ഇത്തരക്കാർക്ക് പിഴയോ മറ്റു നിയമനടപടികളോ നേരിടാതെ രാജ്യം വിടാൻ  പൊതുമാപ്പ് അനുവദിച്ചിരുന്നുവെങ്കിലും നല്ലൊരു ശതമാനം പേരും ഇത്  ഉപയോഗപ്പെടുത്തിയിരുന്നില്ല.

കൊവിഡ് രോഗവ്യാപനം രൂക്ഷമായ ഘട്ടത്തിൽ അനുവദിച്ച പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടാൻ പലർക്കും സാധിച്ചിരുന്നുമില്ല.

താമസകാര്യ കടിയേറ്റ വകുപ്പിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ, അനധികൃത താമസക്കാരായ പ്രവാസികൾക്ക് നിയമ നടപടികൾ കൂടാതെ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാനുള്ള മറ്റൊരു അവസരമാകും ലഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here