ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ പൂര്‍ണമായും തുറക്കാന്‍ കേന്ദ്രം ഉത്തരവിടുന്നത്.

കഴിഞ്ഞ ഡിസംബര്‍ 15 ന് വിലക്കുകള്‍ നീക്കി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം ആലോച്ചിരുന്നു. എന്നാല്‍ ആ സമയത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്തതിനാല്‍ സര്‍വീസുകള്‍ പുനരാംഭിക്കാന്‍ കഴിഞ്ഞില്ല.

ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താം. മാര്‍ച്ച് 27 മുതല്‍ ഉപാധികളോടെയായിരിക്കും സര്‍വീസിന് അനുമതി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News