കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനം ലക്ഷ്യയില്‍ തീപിടുത്തം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുളള ഇടപ്പളളിയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീപിടിത്തം. ഇടപ്പളളി ഗ്രാന്‍ഡ് മാളിന്റെ മൂന്നാം നിലയിലുളള സ്ഥാപനമാണ് കത്തിനശിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഏലൂര്‍, തൃക്കാക്കര, ഗിരിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുളള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി അരമണിക്കൂറിനുളളില്‍ തീ നിയന്ത്രണ വിധേയമാക്കി.

ഷോപ്പിലെ തയ്യല്‍ മെഷീനുകളും തുണിത്തരങ്ങളും ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. സംഭവ സമയം ജീവനക്കാര്‍ ഉണ്ടായിരുന്നതിനാല്‍ ഉടന്‍ വിവരമറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. മൂന്നാം നില കെട്ടിടത്തില്‍ എട്ടോളം മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News