ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന് ബയേണ്‍ മ്യൂണിക്കും ലിവര്‍പൂളും

ബയേണ്‍ മ്യൂണിക്കും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരുപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ആര്‍.ബി സാല്‍സ്ബര്‍ഗിനെ 8-2 ന് തകര്‍ത്താണ് ബയേണിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിയുടെ ഹാട്രിക്കിന്റെയും തോമസ് മുള്ളറുടെ ഡബിളിന്റെയും പിന്‍ബലത്തില്‍ ബയേണ്‍ 7 – 1 ന് സാല്‍സ്ബര്‍ഗിനെ ഗോള്‍ മഴയില്‍ മുക്കി.

ഇരു പാദങ്ങളിലുമായി 2- 1 ന് ഇന്റര്‍മിലാനെ മറികടന്ന് ലിവര്‍പൂളും അവസാന എട്ടില്‍ ഇടം നേടി. ആന്‍ഫീല്‍ഡിലെ രണ്ടാം പാദ മത്സരത്തില്‍ ലൌട്ടാരോ മാര്‍ട്ടിനെസിന്റെ ഒറ്റ ഗോളില്‍ വിജയിച്ചെങ്കിലും ആദ്യപാദത്തിലെ സാന്‍സിറോയിലെ 2-0 ന്റെ തോല്‍വി ഇന്ററിന് പുറത്തേക്ക് വഴിയൊരുക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News