പ്രതിയെ പിടിക്കുന്നതിനിടെ 4 പൊലീസുകാര്‍ക്ക് കുത്തേറ്റു

പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടയില്‍ എസ് ഐ അടക്കം 4 പൊലീസുകാര്‍ക്ക് കുത്തേറ്റു. പാരിപ്പള്ളി വെച്ചാണ് സംഭവം. രണ്ട് പൊലീസുകാരുടെ പരുക്ക് ഗുരുതരമാണ്. പ്രതി അനസിനെ പൊലീസ് സാഹസിഹമായി കീഴ്പ്പെടുത്തി

കൊല്ലം പാരിപ്പള്ളി ലക്ഷ്മി ബാറിന് മുന്നില്‍ വെച്ച് വൈകിട്ടോടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. നിരവധി കേസുകളില്‍ പ്രതിയും ,പിടികിട്ടാപുള്ളിയുമായ അനസിനെ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ ഇയാള്‍ കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരായ ശ്രീജിത്, വിനോദ് ,ചന്തു ,എസ്.ഐ ജയന്‍ എന്നീവര്‍ക്ക് കുത്തേറ്റത്. കുത്തേറ്റങ്കിലും പ്രതി അനസിനെ ബലപ്രയോഗത്തിലൂടെ പോലീസുകാര്‍ കീഴ്‌പ്പെടുത്തി , ശ്രീജിത്തിന് നട്ടെല്ലിലും, വിനോദിന് മുതുകിലും, ചന്തുവിന് കാലിലും, ജയന് കൈയ്യ്ക്കും ആണ് കുത്ത് കിട്ടിയത്. ഇതില്‍ ശ്രീജിത്തിന്റെയും, വിനോദിന്റെയും പരിക്ക് ഗുരുതരമാണ്. ശ്രീജിത്തിനെയും ,ജയനേയും ,ചന്തുവിനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിനോദിന്നെ പരിപ്പള്ളി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു . ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരെ DIG ആര്‍ നിശാന്തിനി, റൂറല്‍ എസ്.പി ഡോ. ദിവ്യാ ഗോപിനാഥ് എന്നീവര്‍ സന്ദര്‍ശിച്ചു .

ബോംബേറ് കേസില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനസ് മയക്കുമരുന്ന് കേസിലും പ്രതിയാണ്. പൊലീസ് പിടികൂടാന്‍ എത്തിയാല്‍ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരം കീറി മുറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സ്വഭാവക്കാരന്‍ ആണ്. പിടികൂടുന്ന സമയത്തും ഇയാളുടെ പോക്കറ്റില്‍ നിന്ന് ആംപ്യൂളും ,സിറിഞ്ചും പിടികൂടി. വധശ്രമത്തിനും , പൊലീസുകാരുടെ ഡ്യൂട്ടി. തടസപ്പെടുത്താന്‍ ശ്രമിച്ചതിനും അനസിന്റെ പേരില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News