സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ല; ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സാമൂഹ്യ ക്ഷേമ – വികസന പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്ത് ഏറ്റവും അധികം പ്രതിസന്ധിക്ക് കാരണം. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക വികസനം, തൊഴില്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കും. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനും ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ ഉണ്ടാകുമെന്നും ധനമന്ത്രി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സംസ്ഥാനത്തിന് തരാന്‍ ബാധ്യതപ്പെട്ട പണം കേന്ദ്രം നല്‍കുന്നില്ല. ഇത് ബാധ്യത വര്‍ധിപ്പിച്ചതായും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഈ പ്രതിസന്ധി കാലത്ത് ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകും. നികുതി ചോര്‍ച്ച തടയാനും പരമാവധി നികുതി ലഭിക്കാനുമുള്ള കാര്യങ്ങള്‍ ചെയ്യും. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വ്യവസായ രംഗത്തിന് പ്രത്യേക പരിഗണന ഉണ്ടാകും. ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ എത്തിക്കും. ഐ.ടി മേഖലയിലും മാറ്റങ്ങള്‍ ഉണ്ടാകും. ചുരുക്കത്തില്‍ കേരളത്തിന്റെ സാമ്പത്തിക അതിജീവനത്തിനായുള്ള ബജറ്റാകും ഈ മാസം 11ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News