‘രാത്രിയില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുമുണ്ട്’; തിരുവനന്തപുരത്ത് രാത്രി നടത്തം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് രാത്രി നടത്തം സംഘടിപ്പിച്ചു. വനിത ശിശു ക്ഷേമ വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു രാത്രി നടത്തം. കനകക്കുന്ന് കൊട്ടാരം മുതല്‍ ഗാന്ധി പാര്‍ക്ക് വരെയായിരുന്നു വനിതകളുടെ രാത്രി നടത്തം.

രാത്രിയിലും വനിതകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടെന്ന പ്രഖ്യാപനമായിരുന്നു രാത്രി നടത്തം . വിദ്യാര്‍ഥിനികളും വീട്ടമ്മമാരും കുട്ടികളും അടക്കം നൂറ് കണക്കിന് പേര്‍ നടത്തത്തില്‍ പങ്കാളികളായി. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഏത് സമയത്തും എവിടേക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് . ആ ഓര്‍മപ്പെടുത്തലാണ് രാത്രി നടത്തം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പത്തരയ്ക്ക് കനകക്കുന്നില്‍ നിന്ന് തുടങ്ങിയ രാത്രി നടത്തം പതിനൊന്നരയോടെ ഗാന്ധിപാര്‍ക്കില്‍ എത്തി. ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ, ലക്ഷ്മി നായര്‍ , സിനിമാ – സീരിയല്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രാത്രി നടത്തത്തില്‍ പങ്കാളികളായി. സമാപന സമ്മേളനത്തിന്റെ ഭാഗമായി കലാവിരുന്നും അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News