വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് മരിച്ചവരുടെ സംസ്‌കാരം ഇന്ന്

വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് മരിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര്‍ മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും.

ഈ കുടുംബത്തിന്റെ അതിദാരുണമായ മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. വീടിന് തീപിടിച്ച് കഴിഞ്ഞ ദിവസമായിരുന്നു പ്രതാപനും കുടുംബവുമാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ല. പുക ശ്വസിച്ചതാണ് മരണകാരണം. 50 ശതമാനത്തിലേറെ പൊള്ളലേറ്റതും മരണകാരണമായി. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. വീട്ടിലുണ്ടായിരുന്ന ആറ് പേരില്‍ നിഖുല്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതോടെ സംസ്‌കാരം നടക്കുമെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി പി നിയാസിനാണ് അന്വേഷണ ചുമതല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല ബ്ലോക്ക് ഓഫീസിന് സമീപത്തെ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നു പ്രതാപന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News