വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ

വനിത ദിനത്തില്‍ സ്ത്രീ സൗഹൃദത്തിന്റെ വേറിട്ട മാതൃക തീര്‍ത്ത് കൊച്ചി മെട്രോ. സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉള്‍പ്പടെ വിവിധ പരിപാടികളാണ് കെഎംആര്‍എല്‍ ഒരുക്കിയത്. ആയിരകണക്കിന് സ്ത്രീകളാണ് വനിതാ ദിനത്തില്‍ മെട്രോയില്‍ സൗജന്യ യാത്ര ചെയ്തത്.

വനിതാ ദിനംത്തില്‍ കൊച്ചി മെട്രോ സ്ത്രീ സൗഹൃദത്തിന്റെ പുതിയ മാതൃകയാണ് ഉയര്‍ത്തിപ്പിടിച്ചത്. ദിനം പ്രതി നിരവധി സ്ത്രികള്‍ ആശ്രയിക്കുന്ന മെട്രോയുടെ വാതില്‍ ഈ ദിനം സ്ത്രീകള്‍ക്ക് സൗജന്യമായി തുറന്നു നല്‍കി. മെട്രോയുടെ ഏതുസ്റ്റേഷനില്‍ നിന്നും ഏതുസ്റ്റേഷനിലേക്കും എത്രതവണ വേണമെങ്കിലും സ്ത്രികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അനുവാദം നല്‍കികൊണ്ടായിരുന്നു കെഎംആര്‍എല്ലിന്റെ വനിതാ ദിനാഘോഷം തുടക്കം കുറിച്ചത്.

വനിത ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനിലും ആകര്‍ഷകമായ പരിപാടികളും കെഎംആര്‍എല്‍ സംഘടിപ്പിച്ചു. മെട്രോയില്‍ യാത്രചെയ്യാനെത്തിയ സ്ത്രീകള്‍ക്കായി ജവഹര്‍ലാന്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ മെനസ്ട്രുവല്‍ കപ്പിന്റെ സൗജന്യ വിതരണവും ബോധല്‍ക്കരണവും നടന്നു. പത്തടിപ്പാലം മെട്രോ സ്റ്റേഷന്‍ മുതല്‍ ജെ.എല്‍.എന്‍ സ്റ്റേഷന്‍ വരെ ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. സംഗീത വിരുന്നും മോഹിനിയാട്ടവും, കളരിപ്പയറ്റും ഫ്ളാഷ് മോബും ഫാഷന്‍ ഷോയും തുടങ്ങി മനറ്റനേകം പരിപാടികളും മെട്രോ സ്റ്റഷനുകളില്‍ നടന്നു. അങ്ങനെ തീര്‍ത്തും സ്ത്രീ സൗഹാര്‍ദ്ദമായായിരുന്നു കെഎംആര്‍എല്ലിന്റെ ഇത്തവണത്തെ വനിതാ ദിനാഘോഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News