ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും

പത്ത് നാൾ നീണ്ടു നിൽക്കുന്ന ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും.കൊടിയേറ്റിന് മുന്നോടിയായുള്ള പ്രാസാദ ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായിരുന്നു.

രാവിലെ 10 30നും 11.30നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടി ഉയർത്തും. പുലർച്ചെ മുതൽ തീർത്ഥാടകരെ കടത്തിവിട്ടു തുടങ്ങി.

പ്രതിദിനം 15000 തീർത്ഥാടകർക്കാണ് ഉത്സവ ദിവസങ്ങളിൽ ദർശനത്തിന് അനുമതിയുള്ളത്. 17ന് പള്ളിവേട്ടയും 18ന് പമ്പയിൽ ആറാട്ടും നടക്കും. വിർച്വൽ ക്യു ബുക്ക് ചെയ്യാത്തവർക്ക് നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

14 മുതൽ 19 വരെ മീനമാസ പൂജകളും ശബരിമലയിൽ നടക്കും. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News