വനിതാ ‌ലോകകപ്പ് ; രണ്ടാം ജയം തേടി ഇന്ത്യ നാളെ ഇറങ്ങും

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ രണ്ടാം വിജയം തേടി ഇന്ത്യ നാളെ ഇറങ്ങും. ഹാമിൽട്ടണിലെ സെഡോൺ പാർക്കിൽ നാളെ രാവിലെ 6:30 ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളി.

ആദ്യ മത്സരത്തിൽ പരമ്പരാഗത വൈരികളായ പാകിസ്താനെ തകർത്ത മിതാലിയും സംഘവും ആത്മവിശ്വാസത്തിലാണ്. മത്സരത്തിൽ മുൻ നിര ബാറ്റിംഗ് ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ നങ്കൂരമിട്ട് കളിച്ച് രക്ഷകരായത് സ്നേഹ് റാണയും പൂജ വസ്ട്രാക്കറുമാണ്.

രാജേശ്വരി ഗെയ്ക്ക് വാദും ജൂലൻ ഗോസ്വാമിയും അടങ്ങുന്ന ബോളിംഗ് നിര തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്യാപ്ടൻ മിതാലി രാജും വൈസ് ക്യാപ്ടൻ ഹർമൻ പ്രീതും വെടിക്കെട്ട് ബാറ്റർ ഷഫാലി വെർമയും ഫോം വീണ്ടെടുത്താൽ ഇന്ത്യക്ക് ആശങ്ക വേണ്ട.

ആതിഥേയരായ ന്യൂസിലൻഡിനെതിരെയുള്ള മത്സരം ഇന്ത്യൻ ടീമിന് അഗ്നി പരീക്ഷയാകും. സൂസി ബെയിറ്റ്സാണ് കീവീസ് ടീമിലെ സൂപ്പർ ബാറ്റർ.അമേലിയ കെർ , ക്യാപ്ടൻ സോഫി ഡിവൈൻ എന്നിവരും ഫോമിലാണ്. മൂർച്ചയേറിയ ബോളിംഗ് നിരയും ആതിഥേയ ടീമിനുണ്ട്.

ഉദ്ഘാടന മത്സരത്തിൽ വിൻഡീസിനോട് 3 റൺസിന് തോറ്റ ന്യൂസിലൻഡ് ബംഗ്ലാദേശിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങുന്നത്. നേർക്ക് നേർ പോരാട്ടങ്ങളിലെ മേൽക്കൈ ആതിഥേയർക്ക് മാനസികമായി മുൻതൂക്കം നൽകുന്നതാണ്.

2017 ലോകകപ്പിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 265 റൺസാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ഉയർന്ന സ്കോർ . വനിതാ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിനാണ് ഹാമിൽട്ടണിലെ സെഡോൺ പാർക്ക് ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News