CPIM 23-ാം പാർട്ടി കോൺഗ്രസ് ; പ്രചരണത്തിൽ സജീവമായി ചിത്രകലാ പ്രവർത്തകരും ശിൽപ്പികളും

സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്സിന്റെ പ്രചരണത്തിൽ സജീവമായി ചിത്രകലാ പ്രവർത്തകരും ശിൽപ്പികളും. പ്രചാരണത്തിന് ഉപയോഗിക്കേണ്ട ചിത്രങ്ങളും പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ ചരിത്ര പ്രദർശനത്തിലേക്കുള്ള ചിത്രങ്ങളും ശിൽപ്പങ്ങളുമാണ് ഒരുങ്ങിയത്.

നാടിന്റെ പോരാട്ട ചരിത്രവും രക്തസാക്ഷിത്വത്തിന്റെ മഹത്വവും വിളംബരം ചെയ്യുന്ന ചിത്രങ്ങളാണ് സ്കാർലറ്റ് എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകാര കൂട്ടായ്മയിൽ പിറവിയെടുത്തത്.കേരളത്തിലെ കർഷക പോരാട്ടങ്ങളും കമ്യൂണിസ്റ്റ് നവോത്ഥാന മുന്നേങ്ങളുമെല്ലാം ചിത്രങ്ങൾക്ക് പ്രമേയമായി.ചരിത്ര സമ്മേളനത്തിന് കണ്ണൂർ വേദിയാകുമ്പോൾ ചിത്രകൃത്തുകളും പ്രചരണത്തിന്റെ ഭാഗമാകുകയാണെന്ന് പ്രശസ്ത ചിത്രകാരൻ ഗണേഷ്കുമാർ കുഞ്ഞിമംഗലം പറഞ്ഞു.


നാൽപ്പതോളം പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്.ചരിത്ര ചിത്ര പ്രദർശനത്തിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങളും ഒരുങ്ങി.പോരാട്ടച്ചായം എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ചിത്രങ്ങൾ തയ്യാറായത്.നാൽപ്പതോളം ചിത്രകലാ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതലുള്ള സാർവ്വദേശീയ സംഭവ വികാസങ്ങളും കേരളത്തിന്റെ പോരാട്ട ചരിത്രവുമാണ് ചിത്രങ്ങൾക്ക് പ്രമേയമായത്. ചരിത്രത്തിന്റെ ഗതി നിശ്ചയിക്കുന്ന പാർട്ടി കോൺഗ്രസ്സിന് കണ്ണൂർ വേദിയാകുമ്പോൾ ചിത്രകൃത്തുക്കൾക്കും കടമ നിർവ്വഹിക്കാനുണ്ടെന്ന് ചിത്രകാരൻ എബി എൻ ജോസഫ് പറഞ്ഞു.

ജനുവരി മുപ്പത് മുതൽ കലക്ടേറ്റ് മൈതാനിയിൽ ആരംഭിക്കുന്ന ചരിത്ര ചിത്ര പ്രദർശനത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News