സിൽവർ ലൈൻ ; ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിതമായി യാത്ര ചെയ്യാം

സിൽവർ ലൈൻ ട്രെയിനിൽ ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ ഭയക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കുമെന്ന്‌ കെ–റെയിൽ.വനിതാദിനത്തിലാണ്‌ കെ–റെയിൽ സ്‌ത്രീകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ വിശദമാക്കിയത്‌.

ട്രെയിനിനകത്തും സ്‌റ്റേഷനുകളിലും സ്‌റ്റേഷൻ പരിസരങ്ങളിലും നിരീക്ഷണ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. വനിതാ ഗാർഡുകളുടെ സാന്നിധ്യം ട്രെയിനിലും സ്‌റ്റേഷനിലും ഉറപ്പുവരുത്തും. പരിശീലനം ലഭിച്ച സേനാവിഭാഗമായിരിക്കും ഗാർഡുമാരാവുക.

വനിതാ ഹെൽപ്‌ലൈൻ സദാസമയവും ലഭ്യമാക്കും. ട്രെയിനിലും സ്‌റ്റേഷനുകളിലും ഹെൽപ്‌ലൈൻ നമ്പരുകൾ പ്രദർശിപ്പിക്കും. ഫോൺവിളി വന്നാൽ ഉടൻ സഹായമെത്തിക്കാനും സംവിധാനമുണ്ടാകും.

സ്‌റ്റേഷനിൽ നിന്ന് വീടെത്താനുള്ള യാത്രാ സംവിധാനവും കെ–റെയിൽ ഒരുക്കും. സിൽവർ ലൈൻ സ്‌റ്റോപ്പുകൾ മറ്റ്‌ യാത്രാസംവിധാനങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും നടപ്പാക്കുക.

സ്‌റ്റേഷനുകളിൽ നിന്ന്‌ മെട്രോയിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും മറ്റും ഗതാഗത സംവിധാനമുണ്ടാകും. വയനാടുപോലുള്ള ജില്ലകളിൽ ഒറ്റ ടിക്കറ്റിൽ ബസിലെത്തി സിൽവർ ലൈനിൽ സഞ്ചരിക്കാനുള്ള സംവിധാനവും ഒരുക്കും. ‘സുരക്ഷിതയാത്ര സുഖയാത്ര’ എന്ന ലക്ഷ്യത്തോടെ യാത്രക്കാർക്ക്‌ പരമാവധി സൗകര്യമൊരുക്കുന്നതിനാണ്‌ മുൻഗണനയെന്നും കെ റെയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News