റയൽ മാഡ്രിഡിന് ഇന്ന് ജീവന്മരണ പോരാട്ടം

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡിന് ഇന്ന് ജീവന്മരണ പോരാട്ടം. മെസിയുടെ പി.എസ് ജിയാണ് റയലിന് എതിരാളി.

ആദ്യപാദത്തിൽ തോൽവി വഴങ്ങിയ റയലിന് ക്വാർട്ടർ ടിക്കറ്റെടുക്കാൻ തകർപ്പൻ ജയം കൂടിയേ തീരൂ. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗിനെ നേരിടും.

പാർക്ക് ദെ പ്രിൻസസ് സ്‌റ്റേഡിയത്തിൽ നടന്ന ആദ്യപാദത്തിൽ പി.എസ്.ജിക്ക് വിജയമധുരം സമ്മാനിച്ചത് അവസാന മിനുട്ടിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ നേടിയ ഗോളാണ്. രാത്രി സാൻറിയാഗോ ബെർണാബ്യൂസ്റ്റേഡിയത്തിലാണ് രണ്ടാം പാദ പ്രീക്വാർട്ടർ.

സൂപ്പർ താരനിരയുമായി എത്തുന്ന പി.എസ്.ജിക്ക് തോൽവി ചിന്തിക്കാൻ പോലുമാകില്ല. ഡി മരിയയും മെസിയും എംബാപ്പെയും ആക്രമണം നയിക്കുന്ന ഫ്രഞ്ച് വമ്പന്മാർക്ക് പ്രതിരോധക്കോട്ട കെട്ടുക മാർക്വീഞ്ഞോസും നൂനോ മെൻഡസും കിമ്പെമ്പെയും ഹക്കീമിയുമാണ്.

മാർക്കോ വെറാറ്റിയാണ് ടീമിലെ പ്ലേമേക്കർ. ഡൊണ്ണരുമ്മ ഗോൾ വലക്ക് മുന്നിൽ മാസ്മരിക പ്രകടനം പുറത്തെടുക്കുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് പി.എസ് ജി ആരാധകർ. അതേസമയം ബെർണബ്യുവിൽ തോൽവി റയലിന് ഓർക്കാൻ പോലും സാധിക്കില്ല.

കസമിറോയും വിനീഷ്യസും ബെൻസേമയും മോഡ്രിച്ചും ക്രൂസും എല്ലാം അണിനിരക്കുന്ന ടീം തകർപ്പൻ പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. അലാബക്കും മിലിറ്റാവോയ്ക്കുമാണ് പ്രതിരോധത്തിന്റെ ചുക്കാൻ.

കുർട്ടിയോസിന്റെ മാസ്മരിക സേവുകളും മത്സരത്തിൽ മുൻ ചാമ്പ്യന്മാർക്ക് മേൽകൈ നൽകും. ക്വാർട്ടർ തേടി മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗിനെ നേരിടും. എവേ ഗ്രൌണ്ടിൽ നടന്ന ആദ്യപാദത്തിൽ 5-0 ന് ജയിച്ച സിറ്റി അനായാസം ക്വാർട്ടർ ടിക്കറ്റുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ രാത്രിയാണ് രണ്ടാം പാദ പ്രീക്വാർട്ടർ. ഏതായാലും അതി വാശിയേറിയ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് നാടെങ്ങുമുള്ള കാൽപന്ത് കളി പ്രേമികൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News