രാജ്യസഭാ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്കുള്ളിലും തർക്കം. എ കെ ആന്റണിയെ നേരിൽ കാണാൻ ഒരുങ്ങി ഒരു വിഭാഗം നേതാക്കൾ. കെ.വി.തോമസിന്റെ അവകാശ വാദത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെപിസിസി നേതൃത്വം. മുന്നണിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ഘടകകക്ഷികൾ.
എകെ.ആന്റണിയുടെ ഒഴിവിൽ ആരെ പരിഗണിക്കണമെന്നാണ് തർക്കം.അവകാശവാദങ്ങളിൽ അർഥമില്ലെന്നും അവസരം എ ഗ്രൂപ്പിനുള്ളതാണെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്.
പക്ഷെ ഗ്രൂപ്പിനുള്ളിലും ഇക്കാര്യത്തിൽ സമവായമില്ല. ആന്റണിയോട് അടുത്ത ബന്ധമുള്ള എംഎം.ഹസനാണ് എ ഗ്രൂപ്പിലെ പട്ടികയിലെ ഒന്നാമൻ. പക്ഷെ ഉമ്മൻചാണ്ടിയുടെ മനസിൽ കെ.സി ജോസഫാണ്. മുതിർന്ന നേതാക്കളുടെ തർക്കത്തിനിടയിൽ ആന്റണിയുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ ചെറിയാൻ ഫിലിപ്പും ശ്രമം നടത്തുണ്ട്. പക്ഷെ സീറ്റ് എ ഗ്രൂപ്പിന് പതിച്ചു നൽകുന്നതിനോട് സുധാകരനും വിഡി സതീശനും യോജിപ്പില്ല.
ദില്ലിയിലുള്ള കെ.സി. വേണുഗോപാലിനും ഇതേ നിലപാടാണ്.അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെയും സോണിയയുടെയും മനസ് അറിഞ്ഞേ ആന്റ്ണി പുതിയ പേര് നിർദേശിക്കൂ.
അതേസമയം ഗ്രൂപ്പിന് അതീതമായി പുതുതലമുറയെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നു. എം.ലിജു, വിടി.ബൽറാം, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് ഉയർന്നുവരുന്ന പേരുകൾ. പക്ഷെ ഈ പേരുകളോട് കെ.സുധാകരന് യോജിപ്പില്ല.
ഇക്കാര്യത്തിൽ കേരളത്തിലെ എംപികൂടിയായ രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാണ്. ഇതിനിടയിൽ മുന്നണിയിൽ ചർച്ചചെയ്യണമെന്ന ആവശ്യവുമായി ഘടകകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ തീരുമാനിക്കരുതെന്നാണ് യുഡിഎഫ് ഘടകകക്ഷികളുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.