വനിതാ ലോകകപ്പ് ; തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിൻഡീസ്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം തോൽവി. വിൻഡീസ് ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ ഷെമയിൻ കാംപെല്ലിന്റെ തകർപ്പൻ ബാറ്റിംഗാണ് വിൻഡീസിന് മാന്യമായ സ്കോർ സമ്മാനിച്ചത്.

66 റൺസെടുത്ത ഷെമയിൻ കാംപെല്ലാണ് ടോപ് സ്കോർ. ഹെയ്ലി മാത്യൂസ് 45 റൺസും ചെഡിയൻ നാഷൻ 49 റൺസും നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 47.4 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായി.

46 റൺസെടുത്ത ടാസ്മിൻ ബ്യുമോണ്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. വിൻഡീസിന്റെ ഷമീലിയ കോണൽ 3 വിക്കറ്റ് വീഴ്ത്തി. വിൻഡീസിന്റെ ഷെമയിൻ കാംപെല്ലാണ് പ്ലെയർ ഓഫ് ദി മാച്ച്.വിൻഡീസിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. 15 ന് ഓസ്ട്രേലിയക്കെതിരെയാണ് വിൻഡീസിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here