ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള ലേല നടപടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ (എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ്) ടെൻഡർ നടപടിയിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നിലപാടറിയിച്ചു.
സംസ്ഥാന സർക്കാരുകൾക്കോ / സർക്കാർ അധീനതയിലുള്ള പൊതുമേഖലാ സംരഭങ്ങൾക്കോ ഇത്തരം ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരിണം.
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽകരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാവുകയും അതിനായി കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയതും.
കേന്ദ്ര സർക്കാരിന്റെ ലേല നടപടികളിൽ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നത്.എന്നാൽ ഇതിന് തടസം സൃഷ്ടിച്ചുകൊണ്ടുള്ളതാണ് കേന്ദ്ര സർക്കാർ നിലപാട്.
ഒരു ഭാഗത്ത് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും എന്നാൽ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.