അടിമുടി ദുരൂഹത ; സെൻട്രൽ ഇലക്ട്രോണിക്‌സ് വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത് ബിജെപി നേതാക്കൾക്ക് ബന്ധമുള്ള കമ്പനിക്ക്

തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനം സെൻട്രൽ ഇലക്ട്രോണിക്‌സ് മോദി സർക്കാർ കുറഞ്ഞ തുകയ്ക്ക് വിൽക്കാൻ തീരുമാനിച്ചത് ബിജെപി നേതാക്കൾക്ക് ബന്ധമുള്ള കമ്പനിക്ക്.ശാസ്ത്ര സാങ്കേതിക രംഗത്തു ഒരു പരിചയവുമില്ലാത്ത നദാൽ ഫൈനൻസിനാണ് സെൻട്രൽ ഇലക്ട്രോണിക്‌സ് 210 കോടിക്ക് നൽകാൻ തീരുമാനിച്ചത്.

മോദി സർക്കാരിന്റെ നീക്കങ്ങളിൽ ദുരൂഹത ശക്തമായതോടെ താത്കാലികമായി വിൽപ്പന മോദി സർക്കാരിന് നിർത്തേണ്ടിയും വന്നിട്ടുണ്ട്..

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകുന്നതിന്റെ ഭാഗമായിട്ടാണ് സെൻട്രൽ ഇലക്ട്രോണിക്‌സും സ്വകാര്യവൽക്കരിക്കുകയെന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്.എന്നാൽ തുടക്കം മുതലുള്ള ബിജെപി നീക്കങ്ങൾ വലിയ സംശയങ്ങളും ദുരൂഹതകളും നിറഞ്ഞതായിരുന്നു.

രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലകളിൽ സേവനം നൽകുന്ന കമ്പനി പ്രതിരോധ മേഖലയിൽ മിസൈൽ നിർമാണത്തിലും, സുരക്ഷാ സംവിധാനങ്ങൾക്കും, റെയിൽവെക്കും വേണ്ട സുപ്രധാനമായ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ട്.

മോഡി സർക്കാർ 194 കോടിയാണ് അടിസ്ഥാന വില കണക്കാക്കിയത്.അതും പെൻഡിങ് ഓർഡറുകൾ 1592 കോടിയോളം ഉള്ളപ്പോൾ.ദില്ലിക്ക് സമീപം 50 ഏക്കർ സ്ഥലമാണ് സെൻട്രൽ ഇലക്ട്രോണിക്സിനുള്ളത്.എന്നിട്ടും ഈ കുറഞ്ഞ തുകക്ക് എന്തിന് വിക്കാൻ തീരുമാനിച്ചു എന്നതാണ് പ്രധാന ചോദ്യം.

കമ്പനി വാങ്ങാൻ വന്നവരെ കുറിച്ചും നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്.നദാൽ ഫിനാൻസ് ആൻഡ് ലീസിംഗ്, ജെപിഎം ഇൻഡസ്ട്രി എന്നീ രണ്ട് സ്ഥാപങ്ങൾ മാത്രമാണ് സെൻട്രൽ ഇലക്ട്രോണിക്‌സ് വാങ്ങാൻ താത്പര്യപ്പെട്ടത്. നദാൽ ഫൈനാൻസിന് 210 കോടിക്ക് നൽകാനും ധാരണയായി.എന്നാൽ ഈ രണ്ട് കമ്പനികൾ തമ്മിൽ ബന്ധമുണ്ടെന്ന തെളിവുകൾ പുറത്തുവന്നതോടെ വിൽപന മോഡി സർക്കാരിന് താൽക്കാലികമായി നിർത്തേണ്ടി വന്നു.

അതേ സമയം ശാസ്ത്ര ഗവേഷണ രംഗത്തു ഒരു പരിചയവും ഇല്ലാത്ത നദാൽ ഫിനാൻസ് എന്തിനു സെൻട്രൽ ഇലക്ട്രോണിക്‌സ് വാങ്ങുന്നു എന്ന ചോദ്യം ഉയരുമ്പോൾ തന്നെയാണ് ഇവർക്ക് ഉന്നത ബിജെപി നേതാക്കളുമായി ബിസിനസ് ഇടപാടുകൾ ഉണ്ടെന്നതിന്റെ തെളിവുകൾ കൂടി പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here