എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മാര്‍ച്ച് 17 ലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. മൊബൈല്‍ ഫോണുകളിലെ ഡേറ്റകള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും മിറര്‍ ഇമേജുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായി. മുംബൈയിലേക്ക് ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്ലും , ലാബ് തയ്യാറാക്കിയ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുംബൈ മലയാളിയായ വിന്‍സന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ദിലീപിന്റെ അഭിഭാഷകന് മുംബൈയിലെ ലാബ് ഉടമയെ പരിചയപ്പെടുത്തിയത് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായ വിന്‍സന്റാണ്. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കൈക്കുലിക്കേസില്‍ പ്രതിയാണ് ഇയാളെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഇയാളുടെ മൊഴി നിര്‍ണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News