കേബിൾ ടി വി മേഖലയിലേയ്ക്ക് കടന്നു കയറാൻ കുത്തക കമ്പനികളുടെ ശ്രമം ; മുഖ്യമന്ത്രി

വൻകിട കുത്തക കമ്പനികൾ കേബിൾ ടി വി മേഖലയിലേയ്ക്ക് കടന്നു കയറാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ ഫോൺ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ കേബിൾ ടി വി ഓപ്പറേറ്റേഴ്സിന് വലിയ സംഭാവന നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കെ ഫോൺ കണക്ഷൻ ലഭ്യമാക്കി തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വിദേശ കുത്തകകൾ കൂടി ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.ജാഗ്രത പാലിച്ച് നീങ്ങേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടിന്റെ താത്പര്യം അനുസരിച്ച് മാത്രമേ വിദേശ നിക്ഷേപങ്ങൾ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) 13-ാമത് സംസ്ഥാന സമ്മേളനം എറണാകുളം വൈറ്റിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News