ചൂട് കൂടുകയല്ലേ; സംഭാരം ആയാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

ചൂട് കൂടി വരികയാണ്. ഈ സമയത്ത്‌ സംഭാരം കുടിക്കുന്നത് ഉത്തമമാണ്. എന്നാൽ പിന്നെ നമുക്കൊരു വെറൈറ്റി സംഭാരം ഉണ്ടാക്കി നോക്കാമല്ലേ…

കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ സംഭാരം സഹായിക്കുന്നു.
ഒരിക്കലെങ്കിലും സംഭാരം ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.

സംഭാരം കുടിച്ചാലുള്ള ഗുണങ്ങൾ | LifeStyle

വേണ്ട ചേരുവകൾ…

കാന്താരി മുളക് 5 എണ്ണം
തൈര് ഒരു കപ്പ്
കറിവേപ്പില 2 തണ്ട്
ഇഞ്ചി ഒരു സ്പൂൺ
ഐസ് ക്യൂബ് ആവശ്യത്തിന്
വെള്ളം 3 ഗ്ലാസ്‌
ഉപ്പ് ഒരു സ്പൂൺ

സ്‌പെഷ്യല്‍ കാന്താരി സംഭാരം

തയ്യാറാക്കുന്ന വിധം…

മിക്സിയുടെ ജാറിലേക്ക്‌, കറിവേപ്പില, ഇഞ്ചി പച്ചമുളക്, കാന്താരി മുളക്, തൈര്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ച് അരിച്ചു എടുത്തു ഉപയോഗിക്കാം.

നല്ല നാടന്‍ സംഭാരം ശീലമാക്കാം, ഗുണങ്ങള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News