ശബരിമല ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. രാവിലെ 10 .30 നും 11.30 നും മധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റു ചടങ്ങുകൾ നടന്നത്.
10 ദിവസം നീളുന്ന ഉത്സവത്തിനാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറിയത്. ഇന്ന് പ്രത്യേക പൂജകളില്ലാത്തതിനാൽ ബിംബ ശുദ്ധിക്രിയകൾക്കു ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.
നാളെ ഉത്സവബലി നടക്കും. അഞ്ചാം ഉത്സവദിവസമായ 13 മുതൽ ആണ് വിളക്കെഴുന്നള്ളിപ്പ്. ഒൻപതാം ഉത്സവ ദിവസം പള്ളിയുറക്കം. അവസാന ഉത്സവദിവസമായ 18 ന് ആറാട്ട് എഴുന്നെള്ളിപ്പും ആറാട്ട് പൂജയും നടക്കും. പിറ്റേന്ന് വൈകിട്ട് വരെ തീർത്ഥാടകർക്ക് ദർശനം നടത്താം.
നട തുറന്നപ്പോഴുണ്ടായ തിരക്കൊഴിച്ചാൽ സന്നിധാനത്തെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരാണ് കൂടുതലും.100 ൽ താഴെ പൊലീസുകാരെ മാത്രമാണ് സുരക്ഷയ്ക്കായി ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് മീനമാസ പൂജകൾക്കും ഉത്സവത്തിനുമായി നട തുറന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.