രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സീറ്റ് ആവശ്യങ്ങളിൽ എൽ ഡി എഫിൽ തീരുമാനമെടുക്കും. ആവശ്യമെങ്കിൽ ഉഭയകക്ഷി ചർച്ച ഉണ്ടാകുമെന്നും അന്തിമ തീരുമാനം എൽ ഡി എഫ് എടുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പാർട്ടി കോൺഗ്രസിനുള്ള രാഷ്ടീയ പ്രമേയ ദേദഗതികൾ കേന്ദ്ര കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ചു.കരട് രാഷ്ട്രീയ പ്രമേയത്തോട് സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടി കോൺഗ്രസിനുള്ള കൊടിമര ജാഥയ്ക്ക് പി കെ ശ്രീമതിയും പതാക ജാഥയ്ക്ക് എം സ്വരാജും നേതൃത്വം നൽകും.കയ്യൂർ രക്തസാക്ഷി ദിനമായ മാർച്ച് 29 ന് പതാകദിനമായി ആചരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.