പാര്‍ട്ടി കോണ്‍ഗ്രസ്; മാര്‍ച്ച് 29ന് പതാക ദിനം

സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനമായ മാര്‍ച്ച് 29ന് പതാക ദിനമായി ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കൊടിമരവുമായി കയ്യൂരില്‍ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക് പി കെ ശ്രീമതിയും വയലാറില്‍ നിന്ന് ആരംഭിക്കുന്ന പതാക ജാഥയ്‌ക്ക് എം സ്വരാജും നേതൃത്വം നല്‍കും.

ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്.മാര്‍ച്ച് 19 മുതല്‍ 22 വരെ നാല് ദിവസം ഇഎംഎസ് എകെജി ദിനാചരണം സംസ്ഥാന തലത്തില്‍ വിപുലമായി നടത്തുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News