എച്ച്എല്‍എല്‍ ലേലം; കേന്ദ്രം കേരളത്തിന്റെ അനുമതി നിഷേധിച്ചത് അടിസ്ഥാനമില്ലാത്ത നിലപാട്; മന്ത്രി പി രാജീവ്

എച്ച്എല്‍എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ അനുമതി നിഷേധിച്ച കേന്ദ്ര നടപടി തികച്ചും അടിസ്ഥാനം ഇല്ലാത്ത നിലപാടാണെന്ന് മന്ത്രി പി രാജീവ്. കേന്ദ്ര സര്‍ക്കാരിന്റെ കത്ത് നിയമപരമല്ല, ലേലത്തില്‍ സര്‍ക്കാര്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും പി രാജീവ് പറഞ്ഞു.കേരളത്തിലെ ആസ്തി ഏറ്റെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള ലേല നടപടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നിഷേധിക്കുകയായിരുന്നു കേന്ദ്രം.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ (എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്) ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കോ / സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖലാ സംരഭങ്ങള്‍ക്കോ ഇത്തരം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരിണം.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍കരണ നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും അതിനായി കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയതും.

കേന്ദ്ര സര്‍ക്കാരിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനുമാണ് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നത്.എന്നാല്‍ ഇതിന് തടസം സൃഷ്ടിച്ചുകൊണ്ടുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഒരു ഭാഗത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും എന്നാല്‍ അത് ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News