ADVERTISEMENT
തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനം സെന്‍ട്രല്‍ ഇലക്ട്രോണിക്സ് മോദി സര്‍ക്കാര്‍ കുറഞ്ഞ തുകയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത് ബിജെപി നേതാക്കള്‍ക്ക് ബന്ധമുള്ള കമ്പനിക്ക്. ശാസ്ത്ര സാങ്കേതിക രംഗത്തു ഒരു പരിചയവുമില്ലാത്ത നദാല്‍ ഫൈനന്‍സിനാണ് സെന്‍ട്രല്‍ ഇലക്ട്രോണിക്സ് 210 കോടിക്ക് നല്‍കാന്‍ തീരുമാനിച്ചത്. മോദി സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ദുരൂഹത ശക്തമായതോടെ താത്കാലികമായി വില്‍പ്പന മോദി സര്‍ക്കാരിന് നിര്‍ത്തേണ്ടിയും വന്നിട്ടുണ്ട്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വാകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സെന്‍ട്രല്‍ ഏലക്ട്രോണിക്സും സ്വാകാര്യവല്‍ക്കരിക്കുകയെന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ തുടക്കം മുതലുള്ള ബിജെപി നീക്കങ്ങള്‍ വലിയ സംശയങ്ങളും ദുരൂഹതകളും നിറഞ്ഞതായിരുന്നു..രാജ്യത്തിന്റെ തന്ത്ര പ്രധാനമായ മേഖലകളില്‍ സേവനം നല്‍കുന്ന കമ്പനി പ്രതിരോധ മേഖലയില്‍ മിസൈല്‍ നിര്‍മാണത്തിലും, സുരക്ഷാ സംവിധാനങ്ങള്‍ക്കും, റെയില്‍വെക്കും വേണ്ട സുപ്രധാനമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്.
മോഡി സര്‍ക്കാര്‍ 194 കോടിയാണ് അടിസ്ഥാന വില കണക്കാക്കിയത്. അതും പെന്‍ഡിങ് ഓര്‍ഡറുകള്‍ 1592 കോടിയോളം ഉള്ളപ്പോള്‍..ദില്ലിക്ക് സമീപം 50 ഏക്കര്‍ സ്ഥലമാണ് സെന്‍ട്രല്‍ ഏലക്ട്രോണിക്‌സിനുള്ളത്. എന്നിട്ടും ഈ കുറഞ്ഞ തുകക്ക് എന്തിന് വിക്കാന്‍ തീരുമാനിച്ചു എന്നതാണ് പ്രധാന ചോദ്യം..കമ്പനി വാങ്ങാന്‍ വന്നവരെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. നദാല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിംഗ്, ജെപിഎം ഇന്‍ഡസ്ട്രി എന്നീ രണ്ട് സ്ഥാപങ്ങള്‍ മാത്രമാണ് സെന്‍ട്രല്‍ ഇലക്ട്രോണിക്സ് വാങ്ങാന്‍ താത്പര്യപ്പെട്ടത്.
നദാല്‍ ഫൈനന്‍സിന് 210 കോടിക്ക് നല്‍കാനും ധാരണയായി. എന്നാല്‍
ഈ രണ്ട് കമ്പനികള്‍ തമ്മില്‍ ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതോടെ വില്‍പന മോഡി സര്‍ക്കാരിന് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നു..അതേ സമയം ശാസ്ത്ര ഗവേഷണ രംഗത്തു ഒരു പരിചയവും ഇല്ലാത്ത നദാല്‍ ഫിനാന്‍സ് എന്തിനു സെന്‍ട്രല്‍ ഇലക്ട്രോണിക്സ് വാങ്ങുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ തന്നെയാണ് ഇവര്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി ബിസിനസ് ഇടപാടുകള്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ കൂടി പുറത്തുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.