അടിമുടി പരിഷ്കരവുമായി പുതിയ ‘ബലെനോ’

അടിമുടി പരിഷ്കരവുമായി പുതിയ ‘ബലെനോ’യുടെ വരവ്. പഴയ ‘ബലെനോ’ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് ഈ അടിമുടി പരിഷ്‌കാരി എത്തുന്നത്. കാലത്തിനുവേണ്ടിയുള്ള മാറ്റങ്ങളുമായാണ് മാരുതി വീണ്ടും പുനര്‍ജനിച്ചിരിക്കുന്നത്.

പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമാണ് പുത്തന്‍ ‘ബലെനോ’യില്‍. ‘ഹെര്‍ടെക്ട്’ എന്ന് മാരുതി വിളിക്കുന്ന ഈ പ്ലാറ്റ്‌ഫോമും ബോഡി ഷെല്ലുമെല്ലാം കരുത്താര്‍ജിച്ചപ്പോള്‍, കനം 60 കിലോ കൂടി. സുരക്ഷ വര്‍ധിപ്പിക്കലിന്റെ ഭാഗമായി കൊടുംകരുത്തേറിയ ഹൈടെന്‍സില്‍, അള്‍ട്രാ ഹൈടെന്‍സില്‍ ഉരുക്കാണ് ബോഡിയില്‍ ഉരുക്കിക്കയറ്റിയിരിക്കുന്നത്.

Buying used: (2015-2019) Maruti Suzuki Baleno | Autocar India

പഴയ മോഡലിനേക്കാള്‍ ഒരു പൊടിക്ക് വലുപ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് ഉള്ളിലോ, പുറത്തോ കാണാന്‍ കഴിയില്ല. ഗ്രില്ലിന്റെ വീതി കുറഞ്ഞ് നീളം കൂടി. ഹെഡ് ലാമ്പ് ക്ലസ്റ്റര്‍ പൂര്‍ണമായും എല്‍.ഇ.ഡി.യിലേക്ക് മാറി.

ബമ്പറിലും മാറ്റം വന്നിട്ടുണ്ട്. ഫോഗ് ലാമ്പും എല്‍.ഇ.ഡി.യായി. 16 ഇഞ്ച് അലോയ് വീലുകളാണുള്ളത്. വശങ്ങളിലേക്ക് കയറിനില്‍ക്കുന്ന ടെയില്‍ ലാമ്പുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി. തന്നെയാണ്. പിന്‍ ചില്ലിനോടു ചേര്‍ന്ന് വലിയൊരു ക്രോം ലൈനിങ്ങും വന്നിട്ടുണ്ട്.

New 2022 Maruti Baleno Facelift First Look Review | 2022 Maruti Baleno  Facelift का फर्स्ट लुक रिव्यू, जानें कैसी है कार

‘സുസുക്കി കണക്ട്’ എന്ന പുതിയ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചുകൊണ്ടാണ് വരവ്. 40 ഫീച്ചറുകളാണ് ഇതിലുള്ളത്. ആദ്യമായി അര്‍ക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം മാരുതിയിലേക്ക് വരുകയാണ്.

ഉള്ളിലെ സുഖസൗകര്യങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. രണ്ടുവശത്തുനിന്നും പൊതിഞ്ഞു പിടിക്കുന്ന സീറ്റുകള്‍. ആറ് എയര്‍ബാഗുകള്‍ വന്നതോടെ അതിനനുസൃതമായുള്ള മാറ്റമാണിത്. ഡാഷ്‌ബോര്‍ഡില്‍ വരെ പ്രീമിയം കടന്നുവന്നിട്ടുണ്ട്. ഒന്‍പത് ഇഞ്ചിന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ എല്ലാമുണ്ട്.

360 ഡിഗ്രി ക്യാമറയാണ് മറ്റൊന്ന്. സെന്‍ട്രല്‍ കണ്‍സോളില്‍ ഒതുങ്ങിയിരിക്കുന്നുണ്ടിവ. തൊട്ടുതാഴെ പിയാനോ ബ്ലാക്കില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍. പ്രീമിയം, അതിപ്രീമിയം കാറുകളില്‍ കണ്ടിരുന്ന ഹെഡ് അപ്പ് ഡിസ്പ്ലേയും മാരുതി ഇതില്‍ കൊടുത്തിട്ടുണ്ട്. ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസും, യു.എസ്.ബി. ചാര്‍ജറുകളുമെല്ലാം നല്‍കിയിട്ടുണ്ട്.

Baleno achieves 8 lakh sales milestone in 5 years

‘സി.വി.ടി.’ക്ക് പകരം മാരുതി ‘എ.ജി.എസ്.’ എന്നു വിളിക്കുന്ന ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനാണ് പുതിയ ‘ബലെനോ’യിലെ താരം. പെട്രോള്‍ കുടിച്ചുവറ്റിക്കാതിരിക്കാനുള്ള എളിയ ശ്രമമെന്നാണ് കമ്പനിതന്നെ പറയുന്നത്. പെര്‍ഫോമന്‍സില്‍ പഴയ സി.വി.ടി.ക്കൊപ്പമൊന്നുമില്ലെങ്കിലും മാരുതിയുടെ എ.എം.ടി. കുറേ മാറിയിട്ടുണ്ട്.

‘സെലേറിയോ’യിലെ അദ്ഭുത ഇന്ധനക്ഷമത പുതിയ ‘ബലെനോ’യിലും വാഗ്ദാനമുണ്ട്. ഇനി മാനുവലിലേക്ക് വരുകയാണെങ്കില്‍ നീണ്ട യാത്രകളില്‍ ഗിയര്‍ഷിഫ്റ്റിങ്ങില്‍ വണ്ടി കുതിച്ചുകയറുന്നത് ശരിക്കും ആസ്വദിക്കാം. സസ്‌പെന്‍ഷനിലെ പരിഷ്‌കാരങ്ങളും പ്ലാറ്റ്‌ഫോമിലെ മാറ്റവുമൊക്കെ ബ്രേക്കിങ്ങിലും ഡ്രൈവിങ്ങിലും ശരിക്കും പ്രതിഫലിക്കുന്നുണ്ട്. 6.35 ലക്ഷം മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് പുത്തന്‍ ബലെനോയുടെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News