കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിന്റെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സലാർ’. ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പൃഥ്വി സിനിമയിൽ ഉണ്ടാകുമെന്ന് പ്രഭാസ് തന്നെ അറിയിച്ചിരിക്കുകയാണ്.
ADVERTISEMENT
സലാറിൽ തനിക്കൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനാകുന്നു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രഭാസ് ഒരു മാധ്യമത്തോട് പറഞ്ഞു. ശ്രുതി ഹാസൻ ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദ്യ എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്.കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്.
രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2022 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.