വിദേശ കുത്തകകളുടെ കടന്നുവരവ് കേബിള്‍ ടി വി മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും; മുഖ്യമന്ത്രി

കേബിള്‍ ടിവി മേഖലകളിലേക്ക് വിദേശ കുത്തകകള്‍ കടന്നുവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേബിള്‍ ടിവി  ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ 13മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ഫോണ്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ കേബിള്‍ ടിവി മേഖലയിലേക്കും വന്‍കിട കുത്തകകളുടെ കടന്നുവരവ് ഗൗരവമായി കാണണമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിഒഎയുടെ 13മത് സംസ്ഥാന സമ്മേളനം കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സിഒഎയുടെ സേവനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel