സാങ്കേതിക സർവകലാശാല എംബിഎ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ ടൈം ടേബിൾ വെബ്‌സൈറ്റിൽ

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല മാർച്ച് 16 ന് നടത്താനിരുന്ന എം ബി എ മൂന്നാം സെമസ്റ്റർ (റെഗുലർ & പാർട്ട് ടൈം) പരീക്ഷകൾ മാർച്ച് 30 ലേക്ക് മാറ്റി. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മൈനർ പരീക്ഷ റെജിസ്ട്രേഷൻ

സാങ്കേതിക സർവകലാശാലയിൽ ബിടെക് മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ മൈനർ പരീക്ഷയുടെയും അഞ്ചാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷയുടെയും രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് മാർച്ച് 14വരെ കോളേജ് മുഖേന രജിസ്ട്രേഷൻ ചെയ്യാം.

പുനർമൂല്യനിർണ്ണയ തീയതി നീട്ടി

സാങ്കേതിക സർവകലാശാല നാലാം സെമസ്റ്റർ (2015 സ്‌കീം) ബിടെക് സപ്പ്ളിമെന്ററി, എഫ് ഇ പരീക്ഷകളുടെ ഉത്തര കടലാസിനും പുനർമൂല്യനിർണ്ണയത്തിനും അപേക്ഷിക്കാനുള്ള തീയതി മാർച്ച് 17 വരെ നീട്ടി. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel