വലിയഴീക്കൽ പാലം നാളെ നാടിന് സമർപ്പിക്കും

തീരദേശപാതയെന്ന ലക്ഷ്യത്തിലേയ്ക്കുള്ള വലിയ ചുവടുവയ്പായ വലിയഴീക്കൽ പാലം നാളെ പൊതുഗതാഗതത്തിനു തുറന്നു കൊടുക്കും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണു നിർമ്മിച്ചിരിക്കുന്നത്. വലിയഴീക്കലില്‍ നിന്നും അഴീക്കലിലേക്ക് പോകാന്‍ 25 കിലോമീറ്റര്‍ അധികമായി യാത്ര ചെയ്യേണ്ട അവസ്ഥ ഇതോടെ ഇല്ലാതായി.

2016-ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിനു നിരവധി പ്രത്യേകതകളുണ്ട്.

⏺ 146.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തീകരിച്ചത് 139.35 കോടി രൂപ ചെലവിൽ.
⏺ പാലത്തിൻ്റെ നീളം 981 മീറ്റർ. അനുബന്ധപാത കൂടി കണക്കിലെടുത്താൽ നീളം 1.216 കി.മീ ആകും.
⏺ ചെറിയ കപ്പലുകളും ബാർജുകളും അടിയിലൂടെ കടന്നു പോകത്തക്ക വിധത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
⏺ ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത പാലത്തിൻ്റെ 110 മീറ്റർ നീളമുള്ള ആർച്ച് സ്പാൻ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നാണ്. പാലത്തിനു മൊത്തം 29 സ്പാനുകൾ ആണുള്ളത്.
⏺ വാഹനങ്ങളുടേയും ഡക്ക് സ്ലാബിൻ്റേയും ഭാരം ആർച്ചുകളിലേയ്ക്ക് നൽകുന്നത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത മാക് അലോയ് ടെൻഷൻ റോഡ് ഉപയോഗിച്ചാണ്.
⏺ ഭൂമി ഏറ്റെടുത്തത് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയതിനു ശേഷം. ഒരേക്കറോളം വസ്തുവിനായി 1.75 കോടി രൂപ നഷ്ടപരിഹാരം നൽകി.
⏺ അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത് ബി.എം.സി നിലവാരത്തിൽ.
⏺ രാത്രികാലങ്ങളിൽ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ 1.5 കോടി രൂപ ചെലവിൽ സോളാർ ലാമ്പുകൾ സ്ഥാപിച്ചു.
അഴീക്കൽ ഹാർബറിൻ്റേയും ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരപ്രദേശത്തിൻ്റേയും വികസനത്തിനു വലിയഴീക്കൽ പാലം മുതൽക്കൂട്ടായി മാറും. അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കാൻ നിശ്ചയദാർഢ്യത്തോടെ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾക്കു പുതിയ കുതിപ്പു നൽകാനും ഈ പദ്ധതി സഹായകമാകും. കോവിഡിൻ്റേയും പ്രളയങ്ങളുടേയും പശ്ചാത്തലത്തിൽ നിരവധി വെല്ലുവിളികൾ ഉയർന്നിട്ടും അവയെല്ലാം വിജയകരമായി മറികടന്നു പാലത്തിൻ്റെ നിർമ്മാണം പൂർത്തികരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel