ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി; വര്‍ഗീസിനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി

ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് ചൂണ്ടയിടുന്നതിനിടെ മീന്‍ കുടുങ്ങിയത്. ചൂണ്ടയില്‍ നിന്നും മീന്‍ കടിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് വര്‍ഗീസിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ച് മത്സ്യം എടുക്കാന്‍ ശ്രമിച്ചെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് അതിന് സാധിച്ചിരുന്നില്ല. പിന്നീട് ശസ്ത്രക്രിയയിലൂടെയാണ് മത്സ്യം നീക്കം ചെയ്തത്.

ഇഎന്‍ടി വിഭാഗത്തിലെ ഡോ. രാമകൃഷ്ണന്‍ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ആദ്യം ട്രക്കിയോസ്റ്റമി നടത്തി ശ്വാസ തടസം മാറ്റിയശേഷമാണ് 12 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന മത്സ്യത്തെ നീക്കാനായത്.

ഇഎന്‍ടി വിഭാഗത്തിലെ ഡോ. ജോസ്‌ന, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ. അപര്‍ണ, ഡോ. കെസ്‌ലി എന്നിവരടങ്ങുന്ന സംഘമാണ് മത്സ്യത്തെ പുറത്തെടുത്തത്. പത്ത് ദിവസത്തെ പരിചരണത്തിന് ശേഷം ഇന്നാണ് വര്‍ഗീസ് ആശുപത്രി വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News