പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിയുന്നത്.

കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ ബാബുവിന്‍റെ മകന്‍ 24 വയസ്സുള്ള അലക്സ് ബാബുവിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു.

പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി.ടോംസണ്‍, എസ്. ഐ. അഭിലാഷ്.എം.ഡി, എ. എസ്. ഐ. ബിജു.കെ.തോമസ്, സീനിയര്‍ സി.പി.ഒ ഷെറിന്‍ സ്റ്റീഫന്‍, സി.പി.ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News