നന്മ അസോസിയേഷൻ നോർവേ മലയാളികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി 

നോർവിജിയൻ മലയാളീ അസോസിയേഷൻ (NANMA), നോർവേ മലയാളികൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് 05-03-2022 ശനിയാഴ്ച ഓസ്ലോയിൽ വച്ച് നടന്നു. നന്മ അസോസിയേഷന്റെ മുൻ പ്രസിഡന്റ് ശ്രീ മാത്യു പുളിമൂട്ടിലിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നോർവേയിലെ വിവിധ മേഖലകളിൽ നിന്നുള്ള 22 പുരുഷ-വനിതാ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. നന്മ പ്രസിഡന്റ് ശ്രീമതി സിന്ധു എബിജിൻ ടൂർണമെൻറ് ഉദ്‌ഘാടനം ചെയ്തു.

വനിതാ വിഭാഗത്തിൽ ബിൻസി ആന്റണി / രമീനാ ഫെറസ് സഖ്യം ഒന്നാം സ്ഥാനവും, സീമ സ്റ്റാലിൻ/ടിനു വിനീത് സഖ്യം രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ മജു ജോസ്/നമേഷ് തിട്ട സഖ്യം ഒന്നാം സ്ഥാനവും, ശ്രീജിത്ത് രാമൻ/ജോസഫ് സ്റ്റാലിൻ സഖ്യം രണ്ടാം സ്ഥാനവും നേടി.

വിജയികൾക്ക് മാത്യു പുളിമൂട്ടിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫികൾ ഡോക്ടർ സീമ മാത്യുവും , ഡോക്ടർ ടിറ്റോ ഇടിക്കുളയും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്‌സ്-അപ്പ് നു മെഡലും ക്യാഷ് അവാർഡും ശ്രീ വിത്സൺ നാലാംപുരക്കൽ വിതരണം ചെയ്തു.

ശ്രീ രാജു വര്ഗീസ് ,ശ്രീ വിൽ‌സൺ നാലാംപുരക്കൽ എന്നിവരാണ് ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത്. നന്മ ജനറൽ സെക്രട്ടറി ശ്രീ മെൽവിൻ ലോറെൻസ് നന്ദി പ്രകാശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News