മാനന്തവാടിയിൽ ജനവാസ മേഖലയിൽ കടുവ; ഭീതിയോടെ ജനങ്ങള്‍

വയനാട് മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയിൽ കടുവയിറങ്ങി. കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് കടുവയെ നാട്ടുകാർ കണ്ടത്. നോർത്ത് വയനാട് ഡിഎഫ്ഒ ദർശൻ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കടുവ സാന്നിധ്യമുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News