മഹാരാഷ്ട്രയിൽ സർക്കാരിനെതിരെ ബിജെപി പ്രതിഷേധം; ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

മുംബൈയിൽ മഹാവികാസ് അഘാഡി സർക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, ചന്ദ്രകാന്ത് ദാദാ പാട്ടിൽ അടക്കമുള്ള ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ ആസാദ് മൈതാനിയിൽ പ്രതിഷേധം നടന്നത് .

പ്രതിഷേധ യോഗത്തിനുശേഷം മന്ത്രാലയത്തിലേക്ക് നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതൊരു തുടക്കം മാത്രമെന്നും നവാബ് മാലിക്കിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി തുറുങ്കിലടക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധ സമരങ്ങൾക്കാവും മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുകയെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News