ഉത്സവപ്പറമ്പിലെ ബലൂൺ വിൽപ്പനക്കാരി കിടിലം മേക്ക്ഓവറിൽ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

അത്ഭുത കാഴ്ചകളും വ്യത്യസ്ത മനുഷ്യരെയും കൊണ്ട് നിറഞ്ഞ ഇടമാണ് സോഷ്യൽ മീഡിയ. പ്രായഭേദമന്യേ നിരവധി പേരാണ് അസാധാരണമായ കഴിവുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളത്.ഇപ്പോഴിതാ രാജസ്ഥാൻ സ്വദേശിയായ കിസ്ബുവിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കിസ്ബു എന്ന് പറഞ്ഞാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായ ബലൂൺ വിൽപ്പനക്കാരിയെന്ന് പറഞ്ഞാൽ എല്ലാവർക്കും പരിചിതമായിരിക്കും. കണ്ണൂരിലെ അണ്ടല്ലൂർക്കാവ് ഉത്സവത്തിനിടെയാണ് പയ്യന്നൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ അർജുൻ കൃഷ്ണന്‍റെ കാമറ കണ്ണുകളിൽ കിസ്ബു പതിയുന്നത്. ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കുകയായിരുന്ന കിസ്ബുവിന്‍റെ ചിത്രങ്ങൾ അർജുൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

കഥകൾ നിറഞ്ഞ കണ്ണുകളും, തീക്ഷ്ണമായ നോട്ടവുമടങ്ങിയ കിസ്ബുവിന്‍റെ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. സ്റ്റാറ്റസുകളായും കുറിപ്പുകളായും സമൂഹ മാധ്യമങ്ങൾ ചിത്രങ്ങൾ ഏറ്റെടുത്തു. ഇതോടെയാണ് മലയാളക്കര കീഴടക്കിയ കിസ്ബുവിനായി മേക്ക്ഓവർ നടത്തണമെന്ന ആശയവുമായി സ്റ്റൈലിഷ് ഹാൽദീസ് സലൂൺ ആൻഡ് സ്പായുടെ ഉടമ രമ്യ പ്രജുൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News