ഇടുക്കിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ യുവാവ് മരിച്ച നിലയില്‍

ഇടുക്കി ഉടുമ്പൻചോലയിൽ യുവാവിനെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം മഞ്ഞപ്പെട്ടി വാഴത്തോപ്പില്‍ ജയകുമാര്‍ (38) ന്റെ മൃതദേഹമാണ് ഉടുമ്പന്‍ചോല ഷാപ്പിന് സമീപമുള്ള ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്.

ശരീരത്ത് പരിക്കുകളുണ്ട്. വീണതിനിടെയുണ്ടായ മുറിവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷാംശം ഉള്ളില്‍ ചെന്നിട്ടുള്ളതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഉടുമ്പന്‍ചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News