
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം നിമിഷങ്ങൾക്കകം അറിയാം. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഉറ്റുനോക്കുകയാണ് രാജ്യം.
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എക്സ്റ്റിറ്റ് പോളുകളുടെ ബലത്തിൽ വിജയ സാധ്യത കാണുന്ന കൂട്ടത്തിലാണ് ബിജെപിയും എസ്പിയും എഎപിയും.
എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്. എന്നാൽ സർവേ ഫലങ്ങൾക്ക് അപ്പുറമുള്ള സാധ്യതകളാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോൺഗ്രസ് അയച്ചിട്ടുണ്ട്.
തൂക്കു നിയമസഭ വന്നാൽ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.
ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കൊടുവിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങൾ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം തത്സമയം കൈരളി ന്യൂസിലൂടെ അറിയാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here