യു പിയിൽ ബിജെപിക്ക് മുന്നേറ്റം; തൊട്ടുപിന്നാലെ എസ് പി

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ 10 മിനിറ്റില്‍ ബി.ജെ.പി 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. സമാജ്‍വാദി പാര്‍ട്ടി 27 ഇടത്ത് ലീഡ് ചെയ്യുന്നു. എക്സിറ്റ് പോളുകളെല്ലാം ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിക്കുകയാണ്. എന്നാല്‍ 1989ന് ശേഷം തുടർച്ചയായ രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. യോഗി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രമാകും.

1989ന് ശേഷം തുടർച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. 1989ൽ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 1991-92ൽ കല്യാൺ സിങ്ങായി ആ പദവിയിൽ. ബാബരി മസ്ജിദിന്‍റെ തകർച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ൽ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ൽ വീണ്ടും രാഷ്ട്രപതി ഭരണം. 97ൽ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ.

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ 10 മിനിറ്റില്‍ ബി.ജെ.പി 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. സമാജ്‍വാദി പാര്‍ട്ടി 27 ഇടത്ത് ലീഡ് ചെയ്യുന്നു. എക്സിറ്റ് പോളുകളെല്ലാം ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രഖ്യാപിക്കുകയാണ്. എന്നാല്‍ 1989ന് ശേഷം തുടർച്ചയായ രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. യോഗി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ചരിത്രമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News