പഞ്ചാബില്‍ ആദ്യ ലീഡ് ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് നാല് സീറ്റിലും എഎപി മൂന്നിടത്തും ലീഡ് ചെയ്യുകയാണ്. 117 നിയമസഭാമണ്ഡലങ്ങളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കി ആം ആദ്മിയുടെ മുന്നേറ്റമാണ് തുടക്കത്തില്‍ പഞ്ചാബില്‍ നടക്കുന്നത്. പഞ്ചാബില്‍ ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് കോണ്‍ഗ്രസ് തലവന്‍ നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ പഞ്ചാബിനു പുറമെ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഭരണസഖ്യത്തില്‍ തുടരുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ പ്രതീക്ഷയിലാണ് ബിജെപി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News