യുപിയിൽ ബിജെപി ലീഡ് കുറയുന്നു; അന്തിമ വിജയം എസ്പിയ്ക്കെന്ന് അഖിലേഷ് യാദവ്

തപാൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ യുപിയിൽ ബിജെപി ലീഡ് കുറയുന്നു. ഉത്തർ പ്രദേശിൽ ബിജെപി 114 സീറ്റിൽ മുന്നിലാണെങ്കിലും പിന്നാലെ 80 സീറ്റുകളിൽ സമാജ് വാദി പാർട്ടിയുണ്ട്. ബിഎസ്പി 5 സീറ്റിലും, കോൺഗ്രസ് രണ്ട് സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്. തൊട്ടുപിന്നാലെ അന്തിമ വിജയം എസ്പിയ്ക്കെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

403 സീറ്റുകളാണ് യുപിയിൽ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്.

അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here