പൊലീസുകാരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ഒരു ഡോക്ടര്‍

കല്ലമ്പലം സ്റ്റേഷനിലെ നാല് പൊലീസുകാരെ ക്രിമിനല്‍ കുത്തിവീഴ്ത്തിയത് വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മൂന്ന് പൊലീസുദ്യോഗസ്ഥരെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു . ഒരാളുടെ മുറിവിന്റെ ആഴം വളരെ കൂടുതലായതുകൊണ്ട് സര്‍ജറി ചെയ്യേണ്ടി വന്നു. ഇന്ന് അവരുടെ ചികിത്സാചെലവുകളും, അതിന്റെ ബില്‍ വിവരങ്ങളും അന്വേഷിച്ചതില്‍ സര്‍ജറിയ്ക്ക് വിധേയമായ ഉദ്യോഗസ്ഥന്റെ ബില്ലില്‍ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിരുന്നു.

ഡോ:മദന്‍മോഹന്‍ ആണ് ഈ സല്‍പ്രവൃത്തി ചെയ്തത്. നാടിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് അദ്ദേഹം വേണ്ട എന്ന് അറിയുകയായിരുന്നു.

നാടിനെ സേവിക്കുന്ന കേരളത്തിലെ പൊലീസുകാരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ആദരിച്ചിരിക്കുകയാണ് ഡോ:മദന്‍മോഹന്‍. തന്റെ മനസ്സിലെ നന്മ ഏവരിലേക്കും പകര്‍ന്ന് മാതൃകയായിരിക്കുകയാണ് ഇദ്ദേഹം. പൊലീസ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് ആര്‍ കെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News