ആകാംക്ഷയിൽ രാജ്യം; പഞ്ചാബിൽ എഎപി മുന്നില്‍

ആകാംഷയുടെ മുൾമുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ പഞ്ചാബിൽ എഎപിയുടെ തേരോട്ടം പക്രടമാകുന്നു. 51 സീറ്റുകളിൽ എഎപി മുന്നിലാണ്. 37 സീറ്റുമായി കോൺഗ്രസ് പിന്നിലുണ്ട്. 7സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്കുള്ളത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ഉൾപ്പെടെ രഷ്ട്രീയ രംഗത്തെ സ്റ്റാറുകൾ അണിനിരന്ന തെരഞ്ഞെടുപ്പിൽ ഓരോ നേതാക്കളുടേയും പ്രകടനം എപ്രകാരം ഫലപ്രദമായെന്ന് ഉച്ചയോടെ അറിയാനാകും.

അദ്യ ഫല സൂചനകൾ പ്രകാരം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു പിന്നിലാണ്. ജസ്വന്ത് നഗറിൽ സമാജ് വാദി പാർട്ടിയുടെ ശിവപാൽ യാദവ് മുന്നിട്ട് നിൽക്കുന്നു. കർഹൽ എസ്പി നേതാവ് അഖിലേഷ് യാദവ് മൂവായിരം വോട്ടിന് മുന്നിലാണ്. പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News