മധുരപലഹാരങ്ങള്‍ റെഡി; ആം ആദ്മി വിജയാഘോഷം തുടങ്ങി

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വിജയാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി. എക്സിറ്റ് പോളിലെ പ്രവചനങ്ങള്‍ പൂര്‍ണമായും ശരിവെക്കുന്നതല്ലെങ്കിലും ആംആദ്മി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

നിലവില്‍ ഫലങ്ങള്‍ വരുമ്പോള്‍ 75 സീറ്റില്‍ ആംആദ്മി ലീഡ് ചെയ്യുമ്പോള്‍ 13 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഫലം വരുന്നതിന് മുമ്പ് തന്നെ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്വന്ത് മന്‍ തന്റെ വസതിയില്‍ മധുരപലഹാരങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here