പഞ്ചാബില്‍ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്

പഞ്ചാബില്‍ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റിലാണ് അദ്ദേഹം മത്സരിച്ചത്.

ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബില്‍ 52 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 38 സീറ്റുകളില്‍ കോണ്‍ഗ്രസും 7 ഇടത്ത് ബി.ജെ.പിയും 20 ഇടത്ത് മറ്റുള്ള ചെറു കക്ഷികളുമാണ് ലീഡ് ചെയ്യുന്നത്.

ആദ്യ ഫലസൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News