ഗോവയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി ആറ് സീറ്റില്‍ ലീഡ് നേടുന്നു. 17 സീറ്റില്‍ ലീഡ് നേടി ബിജെപിയാണ് ഗോവയില്‍ മുന്നേറ്റം നടത്തുന്നത്. 11 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്. ആം ആദ്മി ഒരു സീറ്റിലും മറ്റുളളവര്‍ അഞ്ച് സീറ്റിലും ലീഡ് നേടുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ മുന്നിലാണ് ശിവസേന-എന്‍.സി.പി സഖ്യം പിന്തുണ നല്‍കിയ ഉത്പല്‍ പരീക്കര്‍ തുടക്കത്തില്‍ തന്നെ ലീഡെടുക്കുകയായിരുന്നു.

അതേസമയം, സാന്‍ക്വിലം മണ്ഡലത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. പനാജിയിലെ ഉത്പല്‍ പരീക്കറിന്റെ മുന്നേറ്റം ബി.ജെ.പിക്കാണ് കനത്ത തിരിച്ചടി നല്‍കുന്നത്. നേരത്തെ ഉത്പല്‍ പരീക്കര്‍ പനാജിയില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ബി.ജെ.പി സീറ്റ് നല്‍കിയിരുന്നില്ല.

ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഒരു അട്ടിമറിയും നടക്കില്ലെന്നും, കൂടുതല്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News