നാളെ സംസ്ഥാന ബജറ്റ്

പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്‌ച പുനരാരംഭിക്കും. വെള്ളി രാവിലെ ഒമ്പതിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത്‌ ബജറ്റ്‌ അവതരിപ്പിക്കും. അനുബന്ധ രേഖകളും സാമ്പത്തികാവലോകന റിപ്പോർട്ടും സമർപ്പിക്കും.

14, 15, 16 തീയതികളിൽ ബജറ്റിൽ ചർച്ച നടക്കും. പതിനേഴിന്‌ നടപ്പുവർഷത്തെ അന്തിമ ഉപധനാഭ്യർഥനകളും മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർഥനകളും ഇവയുടെ ധനവിനിയോഗ ബില്ലും പരിഗണിക്കും. 18ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ച ചെയ്‌ത്‌ പാസാക്കും. 2022ലെ ധനവിനിയോഗ ബില്ലും പാസാക്കി ഈ സമ്മേളനം പിരിയും.

ഫെബ്രുവരി 18ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ നാലാം സമ്മേളനം ആരംഭിച്ചത്‌. അംഗമായിരുന്ന പി ടി തോമസിന്‌ ആദരാഞ്ജലി അർപ്പിച്ച്‌ രണ്ടാംദിനം പിരിഞ്ഞു. തുടർന്ന്‌ മൂന്നു ദിവസങ്ങളിൽ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിൽ ചർച്ച നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News