ഭഗവന്ദ് മന്‍ ദി സൂപ്പര്‍ മാന്‍; പഞ്ചാബില്‍ ആംആദ്മിയുടെ ആറാട്ട്…

പഞ്ചാബിലെ എഎപിയുടെ മുഖമാണ് ഭഗവന്ദ് മന്‍. പഞ്ചാബിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മാന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്.

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മനിന്റെ പേര് നിര്‍ദേശിച്ചത് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ്. എഎപിയുടെ എംപിയായി രണ്ട് തവണ സംഗ്രൂരില്‍ നിന്ന് വിജയത്തേരിലേറിയ നേതാവാണ് ഭഗവന്ദ് മന്‍. വളരെ മികച്ച പ്രഭാഷകനും ടെലിവിഷന്‍ താരവുമായിരുന്ന മനിന് പാര്‍ട്ടിയെ ഭരണത്തിലെത്തിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു എഎപിയ്ക്ക്.

പഞ്ചാബില്‍ തൂത്തുവാരി എഎപി. എഎപിയക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം പഞ്ചാബില്‍ നേടാനായി. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കാണാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here