ചാലക്കുടിയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

ചാലക്കുടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് സ്വദേശി താഴത്തെകല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് തൃശ്ശൂര്‍ എക്‌സ്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News